വിലക്ക് നീക്കി, ഇന്ത്യയിലെ നേഴ്‌സുമാര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് പറക്കാം

വിലക്ക് നീക്കി, ഇന്ത്യയിലെ നേഴ്‌സുമാര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് പറക്കാം

ലണ്ടന്‍; നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബ്രിട്ടന്‍ നീക്കി. റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികള്‍ പുനരാരംഭിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ ഉള്ള നൂറ് കണക്കിന് ഇന്ത്യന്‍ നഴ്‌സുമാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.