ഒമാനില്‍ വിസ നിയമങ്ങളില്‍ മാറ്റം; ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തിവച്ചു

ഒമാനില്‍ വിസ നിയമങ്ങളില്‍ മാറ്റം; ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് നിര്‍ത്തിവച്ചു
മസ്കറ്റ് :  എല്ലാത്തരം ടൂറിസ്റ്റ്, വിസിറ്റ് വിസകളും തൊഴില്‍ വിസയിലേക്ക് മാറ്റുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഒമാൻ ഭരണകൂടം അറിയിച്ചു.
ഇനി മുതല്‍ വിസിറ്റിംഗ് വിസയിലോ, ടൂറിസ്റ്റ് വിസയിലോ, ബിസിനസ് വിസയിലോ ഒമാനിലുള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്കോ, ഫാമിലി വിസയിലേക്കോ മാറാൻ കഴിയില്ല.

നേരത്തെ വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാമായിരുന്നു. പുതിയ മാറ്റത്തോടെ വിസ മാറാൻ ആഗ്രഹിക്കുന്നവര്‍ ഒമാനില്‍ നിന്നും എക്സിറ്റ് ആയാല്‍ മാത്രമേ പുതിയ വിസയിലേക്ക് മാറാൻ കഴിയുകയുള്ളൂ.

കൂടാതെ, ഒക്ടോബര്‍ 31 മുതല്‍ ബംഗ്ലാദേശി പൗരന്മാര്‍ക്ക് ഏതെങ്കിലും വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.