ഒമാനില്‍ 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ഒമാനില്‍ 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

മസ്‌കത്ത്: ഒമാനിലെ പ്രവാസി റസിഡന്റ് കാര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി. സിവില്‍ സ്റ്റാറ്റസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ പോലിസ്, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മൊഹ്സിന്‍ അല്‍ ശ്രായിഖി പുറപ്പെടുവിച്ച തീരുമാനം അനുസരിച്ചാണ് തീരുമാനം .

ഒമാനികള്‍ക്കും പ്രവാസികള്‍ക്കും വ്യക്തിക്ക് 10 വയസ്സ് തികയുന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ റെസിഡന്‍സി കാര്‍ഡ് എടുക്കണം. 10 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് ഐഡി കാര്‍ഡ് ഇല്ലാത്ത സാഹചര്യത്തില്‍ ഓരോ മാസവും 5 ഒമാന്‍ റിയാല്‍ വരെ പിഴ ചുമത്തും.