ലോക പുസ്തകദിനവും ഓൺലൈൻ പുസ്തക പ്രകാശനവും 

ലോക പുസ്തകദിനവും ഓൺലൈൻ പുസ്തക പ്രകാശനവും 

ഗ്രന്ഥകാരിയും, സാംസ്കാരിക പ്രവർത്തകയുമായ   സൂസൻ പാലാത്രയുടെ 'ജോർദ്ദാൻ ടു  ഈജിപ്ത് '  എന്ന ഇംഗ്ലീഷ് travelogue ൻ്റെ പ്രകാശനം ഫെയ്സ് ബുക്കിലൂടെ പ്രശസ്ത സാഹിത്യകാരൻ ബാബു കുഴിമറ്റം നടത്തി. പുസ്തകത്തിൻ്റെ  പരിഭാഷകൻ അന്തരിച്ച  തോമസ് മാത്യു കരിക്കോട്ടിലിൻ്റെ കുടുംബത്തിന് മരണാനന്തര ബഹുമതിയും പൊന്നാടയും നല്കി ആദരിച്ചു.  ലോക പുസ്തകദിനവും പ്രസ്തുത ഗ്രന്ഥപരിചയവും ചർച്ചയും ഓൺലൈൻ വാട്സാപ്പിലൂടെ നടത്തി.

ബിജി കുര്യൻ (ദേശാഭിമാനി), സരുൺ കോട്ടയം,  സിൽജി തോമസ് (വേൾഡ് മലയാളി വോയ്‌സ് ),  പ്രഫ. ജയിംസ് മണിമല,  അച്ചൻകുഞ്ഞ് ഇലന്തൂർ, റവ. മാലിയിൽ കുര്യൻ കോറെപ്പിസ്കോപ്പ,  ബിജു പുളിക്കൽ, സി.എൻ. വേണുഗോപാൽ, അനു എബിസൂസൻ, ജോർജുകുട്ടി താവളം, എബി പാലാത്ര,  ഏലിയാമ്മ കോര, ഗംഗാദേവി, ശ്രീലക്ഷ്മി ബാബു, സഹീറ   മുഹമ്മദ് റാവുത്തർ,   സാമുവേൽ മാത്യൂസ്, ഉല്ലല ബേബി, വളളിയമ്മാൾ, പി.കെ. അലക്സാണ്ടർ, മണിയ തുടങ്ങി മുപ്പതിലധികം പേർ പങ്കെടുത്തു. സൂസൻ പാലാത്ര മറുപടി പ്രസംഗം നടത്തി.