ഒരു രക്തസാക്ഷിയുടെ സേവനം: മിനിക്കഥ , ഗിരിജ. കെ. നായർ

ഒരു രക്തസാക്ഷിയുടെ സേവനം: മിനിക്കഥ , ഗിരിജ. കെ. നായർ

 

യാൾ ഒരു പൊതുപ്രവർത്തകനായിരുന്നു. ആ ഗ്രാമത്തിന്റെ ചെറു സ്പന്ദനം പോലും തൊട്ടറിയുന്നവൻ ഗ്രാമത്തിലെ മുക്കിലും മൂലയിലും ഓടി നടന്നു നാട്ടുകാരുടെ കാര്യങ്ങളിലെല്ലാം ഇടപെട്ടു സേവനം ചെയ്തു ജീവിക്കുന്നു 

ഗ്രാമത്തിലെ പ്രമാണിമാരും പണക്കാരും  അവർക്കു വേണ്ട കാര്യങ്ങൾ ചെയ്യാൻ ആദ്യം അയാളെയാണ് വിളിക്കുക. 

യാതൊന്നും ആഗ്രഹിക്കാതെ വെറും സേവനതല്പരനായ ഒരു ജീവിതമായിരുന്നു അയാളുടെ .. അതിൽ വളരെ സന്തോഷവാനായിരുന്നു 

പല രാഷ്ട്രീയക്കാരും അയാളുടെ സേവനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിക്കാറുണ്ടായിരുന്നു. കാരണം കോടികൾ തട്ടിയെടുത്തു പാവങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാർക്കെന്നും അയാൾ വിലങ്ങു തടിയായിരുന്നു. കറകളഞ്ഞ സാമൂഹ്യസേവനമായിരുന്നു അയാളുടെ . അവിവാഹിതനായ അയാൾക്കു അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. 

വീട്ടിൽവൈകി വരുന്ന മകനേ ഉണ്ണാതെ ഉറങ്ങാതെ  പ്രാർത്ഥനയോടെ കാത്തിരിക്കും ആ പാവം അമ്മ. 

തനിക്കു മോനും മോനു താനും മാത്രം 

കൈകൂലിയും കള്ളക്കളികളും നടത്തി കീശ വീർപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്കു  തങ്ങളുടെ സ്വപ്ന സഞ്ചാരത്തിലെ ഒരു കരടായിരുന്നു അയാൾ .

ഒരു ഹർത്താൽ ദിനം. രാഷ്ട്രീയ പാർട്ടിക്കാർ  തമ്മിൽ സംഘർഷങ്ങളും സംഘട്ടനവും നടന്നു 

വീറും വാശിയും ഉപയോഗിച്ച് അന്യോന്യം അവർ പോരാടി. 

എല്ലാത്തിനും നടുവിലായി അയാൾ നിന്നു. ഇവിടെ നിന്നോ  വന്ന ഒരു കല്ല് അയാളുടെ തലച്ചോർ  തെറിപ്പിച്ചു കടന്നു പോയി 

ഒരിക്കലും ഉണരാതെ അയാൾ പെരുവഴിയിൽ വീണു. 

സേവനം ചെയ്തുകൊണ്ട് തന്നെ രക്തസാക്ഷിയായ അയാളെ എല്ലാവരും പ്രകീർത്തിച്ചു. നാടാകെ അയാൾക്കു വേണ്ടി കരഞ്ഞു. 

പക്ഷേ ഏതോ നിഗൂഢതയിലെ ഒരു സങ്കേതത്തിൽ ചിലർ ആർത്തട്ടഹസിക്കുന്നുണ്ടായിരുന്നു . 

തങ്ങളുടെ ഒരു ശത്രു വീണ ആഘോഷമായിരുന്നു അവിടെ !!!!!

 

ഗിരിജ. കെ. നായർ