പി.ടി തോമസിന്റെ മരണത്തോടെ കൈവന്ന സൗഭാഗ്യം; മുഖ്യമന്ത്രിയുടെ പരാമര്‍ശം ക്രൂരമെന്ന് വി.ഡി സതീശന്‍

പി.ടി തോമസിന്റെ മരണത്തോടെ കൈവന്ന സൗഭാഗ്യം; മുഖ്യമന്ത്രിയുടെ പരാമര്‍ശം  ക്രൂരമെന്ന് വി.ഡി സതീശന്‍

 

അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും അത് തിരുത്താനുള്ള സൗഭാഗ്യമാണ് പി ടി തോമസിന്റെ മരണത്തോടെ കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പ്രസ്താവന കേരളത്തിനാകെ അപമാനമാണെന്നും മുഖ്യമന്ത്രിയെ പോലെ ഒരാള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ യുഡിഎഫിന്‍രെ കുന്തമുനയായിരുന്നു പിടി തോമസ്. അദ്ദേഹം സര്‍ക്കാരിന്റെ നയങ്ങളെ നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ട്. ആ വൈരാഗ്യമാണ് ഇത്തരമൊരു പരാമര്‍ശത്തിന് പിന്നില്‍. കുലംകുത്തി പ്രയോഗങ്ങള്‍ നടത്തുന്നതില്‍ മുഖ്യമന്ത്രി മു്ന്നിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശം വിഷമമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രതികരിച്ചു. പിടി തോമസ് അഭിമാനമാണ്, അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ല. പി ടി തോമസിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വിജയം. അത് അബദ്ധമാണെന്ന് പറയുന്നത് തൃക്കാക്കരക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു