പാഠം: കവിത; രാജു, കാഞ്ഞിരങ്ങാട്

പാഠം: കവിത; രാജു, കാഞ്ഞിരങ്ങാട്

മൃഗം മൃഗത്തെ വേട്ടയാടുന്നു
വിശപ്പു മാറ്റാൻ
മനുഷ്യൻ, വിശപ്പു മാറ്റി വേട്ടയാടുന്നു
മനുഷ്യനെ

മറച്ചു വെയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ
വസ്ത്രങ്ങൾ ധരിക്കാറില്ല മൃഗങ്ങൾ
ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു -
മനുഷ്യർ
അഴുകിനാറുന്ന പലതും മറയ്ക്കാൻ

മൃഗങ്ങളിലെ മനുഷ്യത്വവും
മനുഷ്യരിലെ മൃഗീയതയും
പ്രകൃതി പഠിപ്പിക്കുന്ന പാഠം

രാജു, കാഞ്ഞിരങ്ങാട്