പിടിയിലായ പാക് ഭീകരൻ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ തങ്ങിയത് 13 കൊല്ലം

പിടിയിലായ പാക് ഭീകരൻ  വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഇന്ത്യയില്‍ തങ്ങിയത് 13 കൊല്ലം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ പാക് തീവ്രവാദി 13 വര്‍ഷമായി ഇന്ത്യയില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ താമസിക്കുകയായിരുന്നുവെന്ന് പൊലീസ്. ഇയാളെ പിടികൂടിയതുവരെ പൂജാ ആഘോഷകാലത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന വലിയ ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്നും പോലീസ് അവകാശപ്പെട്ടു.

പാക്കിസ്ഥാനിലെ നര്‍വാള്‍ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. പിടിയിലായ ഭീകരന് ഐഎസ്‌ഐ പരിശീലനം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐഎസ്‌ഐ യുടെ പ്രവര്‍ത്തനത്തിന് ആയുധങ്ങള്‍ ഇയാള്‍ എത്തിച്ച്‌ നല്‍കിയിരുന്നു.

കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബംഗ്ലാദേശ് വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലിസ് വിശദീകരിച്ചു. നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.