പനിനീർപ്പൂ : കവിത , റോയ്‌ പഞ്ഞിക്കാരൻ

പനിനീർപ്പൂ :  കവിത , റോയ്‌ പഞ്ഞിക്കാരൻ

 

 

പനിനീർപ്പൂവ് ചിലർ ചവിട്ടിയരക്കും 

ചിലർ മുടിയിൽ ചൂടും 

ചിലർ അതിന്റെ സുഗന്ധം ആസ്വദിക്കും 

ചിലർ വേലി കെട്ടി തിരിക്കും , 

ആരും കൊണ്ടുപോകാതിരിക്കാൻ. 

എങ്കിലും ഒരു പ്രഭാതത്തിൽ 

പൂന്തെന്നൽ വന്നു വിളിച്ചാൽ 

ചിരിച്ചുകൊണ്ട് 

ഇതളുകൾ പൊഴിച്ച് നൽകീടും. 

ഹേ  മനുഷ്യാ  ജീവിതമെന്ന

പനിനീർപ്പൂവിന്റെ ഇതളുകൾ 

നിനക്കായി ബാക്കി വെക്കുന്നത് 

വരണ്ട തൊണ്ടയിൽ വെള്ളം നിറക്കാൻ

  നിന്നെ കാണാൻ എന്നും 

കൊതിക്കുന്ന 

അതിലെ ഒരു മഞ്ഞുതുള്ളി മാത്രം.

ആർദ്രമാവൂ നീ !

 

റോയ്‌ പഞ്ഞിക്കാരൻ