പാസ്പോര്‍ട്ട് അപേക്ഷ പോര്‍ട്ടല്‍ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് പോര്‍ട്ടലിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു.
കുവൈറ്റിലെ മൂന്ന് ബിഎല്‍എസ് ഒൗട്ട്സോഴ്സിംഗ് സെന്ററുകളിലും സാധാരണ പ്രവര്‍ത്തനം പുനരാരംഭിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു.
ടെക്നിക്കല്‍ പ്രശ്നങ്ങളെ തുടര്‍ന്ന് അപേക്ഷകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ തുടര്‍ ദിവസങ്ങളില്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ തിരക്ക് കുറയ്ക്കുവാന്‍ മൂന്ന് ബിഎല്‍എസ് കേന്ദ്രങ്ങളും അടുത്ത വെള്ളിയാഴ്ച അധിക സമയം പ്രവര്‍ത്തിക്കുമെന്ന് എംബസി അറിയിച്ചു.
പാസ്പോര്‍ട്ട്, പിസിസി, ഇസി സേവനങ്ങള്‍ മെയ് 13 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കും, വിസ, അറ്റസ്റ്റേഷന് സേവനങ്ങള്‍ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുമെന്നും എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.