അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

ന്യൂഡല്‍ഹി ; കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. ചരക്ക് വിമാനങ്ങള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല.

ഇന്ത്യ 'എയര്‍ ബബിള്‍' കരാറില്‍ ഏര്‍പ്പെട്ട 28 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

2020 മാര്‍ച്ച്‌ 23 മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.