യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്ബനികള്‍

യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി വിമാനക്കമ്ബനികള്‍

 

യു.എ.ഇ.യില്‍ സ്കൂള്‍ അവധി ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി.

ദുബായ് ഉള്‍പ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകള്‍ അടുത്തയാഴ്ചയോടെ മധ്യവേനലവധിയിലേക്ക് കടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്ക് ശേഷം സെപ്റ്റംബര്‍ ആദ്യവാരം സ്കൂളുകള്‍ വീണ്ടും തുറക്കും.

ജൂലൈ രണ്ടാം വാരമാദ്യം ബക്രീദ് അവധിയുമാണ്. അവധി ദിവസങ്ങളില്‍ നാട്ടിലേക്ക് പറന്ന് പെരുന്നാള്‍ ആഘോഷിക്കാമെന്ന് കരുതുന്നുവെങ്കില്‍, ടിക്കറ്റ് വില സാധാരണ പ്രവാസിയുടെ പോക്കറ്റ് കാലിയാക്കും. കോവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്ന പലരും ഇത്തവണ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉയര്‍ന്ന വിലയ്ക്ക് ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ജൂലൈ രണ്ടിന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒരാള്‍ക്ക് 50,000 രൂപയാണ് മിനിമം നിരക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസിന് 43,000 രൂപയാണ് വില. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളുടെ നിരക്കും സമാനമാണ്.