ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം: അതീവ ജാഗ്രതവേണമെന്ന് ലോകാരോഗ്യ സംഘടന

ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം: അതീവ ജാഗ്രതവേണമെന്ന് ലോകാരോഗ്യ സംഘടന

ലണ്ടനില്‍ പോളിയോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

ലണ്ടനില്‍ മലിനജല സാമ്ബിളുകളില്‍ നടത്തിയ പരിശോധനയില്‍ ‘ടൈപ്പ് 2 വാക്‌സിന്‍ ഡെറിവൈഡ് (വിടിപിവി2) പോളിയോ വൈറസ് കണ്ടെത്തി. പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല.

ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.