മസ്‌കറ്റ് ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി ചേർന്ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

മസ്‌കറ്റ്  ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി ചേർന്ന്   പൂക്കള മത്സരം സംഘടിപ്പിക്കുന്നു

 

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷങ്ങളുടെ ഭാഗമായി മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് പൂക്കള മത്സരം സംഘടിപ്പിക്കുന്നു.  26ന് രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെ വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളിലാണ്​ മത്സരം. 

+968 78550544 എന്ന നമ്പറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 ഗ്രൂപ്പുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ആഗസ്റ്റ്​ 23ന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ഒരു ടീമിൽ മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളാകാം. ടീമുകൾ രാവിലെ 8.30ന്​ റിപ്പോർട്ട്​ ചെയ്യണം. 

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും മൂന്ന് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കുമെന്ന്​ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണാഘോഷം പ്രവാസ ലോകത്ത് വിപുലമായി കൊണ്ടാടുമ്പോള്‍ പൂക്കള മത്സരം സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഓണത്തിന്റെ സ്‌നേഹ സന്ദേശം ഇതുവഴി കൈമാറാന്‍ സാധിക്കുമെന്നും അവർ പറഞ്ഞു.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, ട്രഷറര്‍ കെ. അബ്ബാദ് ചെറൂപ്പ, കോര്‍ഡിനേറ്റര്‍ ഇഖ്ബാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.