പ്രവാസി തണല്‍ പദ്ധതി; സഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

പ്രവാസി തണല്‍ പദ്ധതി; സഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുന്‍ പ്രവാസികളുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി ആര്‍ പി ഫൗണ്ടേഷന്‍ നല്‍കുന്ന ധനസഹായ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

മുഖ്യമന്ത്രിയുടെ ചേമ്ബറില്‍ നടന്ന ചടങ്ങില്‍ ആര്യ മോഹന്‍, അര്‍ച്ചന മധുസൂദനന്‍ എന്നിവര്‍ 100000 രൂപയുടെ ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. അര്‍ഹരായ അപേക്ഷകര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഹായ ധനം നല്‍കും. അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.

ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ആര്‍ പി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ രവി പിള്ള, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, നോര്‍ക്ക പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ ഇളങ്കോവന്‍, നോര്‍ക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി, ജനറല്‍ മനേജര്‍ അജിത്ത് കോളശ്ശേരി, ആര്‍ പി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു