ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍

ന്യൂ ഡല്‍ഹി: ബ്രിട്ടന് മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് അതെ നാണയത്തില്‍ തിരിച്ചടിച്ച്‌ ഇന്ത്യ.

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഇന്ത്യ പ്രഖ്യാപിച്ചു.

ഇന്ത്യ പൗരന്മാര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനോ, നിര്‍ബന്ധിത ക്വാറന്റീന്‍ മാനദണ്ഡം പിന്‍വലിക്കാനോ യുകെ ഭരണകൂടം തയ്യാറായിരുന്നില്ല.

ഇതിന് പിന്നാലെയാണ് ഇന്ത്യയും നിലപാട് കടുപ്പിച്ചത്. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നിര്ബന്ധമാണ്.

എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.