കേരളത്തിലെ നാല് വിമാനത്താവളങ്ങളും ആര്‍ടിപിസിആര്‍ നടത്താന്‍ സജ്ജമായി

കേരളത്തിലെ നാല് വിമാനത്താവളങ്ങളും ആര്‍ടിപിസിആര്‍ നടത്താന്‍ സജ്ജമായി

തിരുവനന്തപുരം: കേരളത്തിലെ നാല് വിമാനത്താവളങ്ങളും കോവിഡ് പരിശോധന നടത്താന്‍ സജ്ജമായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനുള്ള സൗകര്യങ്ങളായി. തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ ശനിയാഴ്ച ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.  

ഒരു മണിക്കൂറിനുള്ളില്‍ 200 പേരെ പിസിആര്‍ പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും ഫലം 30 മിനിറ്റിനുള്ളില്‍ ലഭ്യമാകുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാല്‍) ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മണിക്കൂറില്‍ പന്ത്രണ്ട് സാംപിള്‍ പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള 50 യന്ത്രങ്ങളാണ് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി വിമാനത്താവളത്തില്‍ 100 യന്ത്രങ്ങളും സ്വാബ് കളക്ഷന് വേണ്ടി പത്ത് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ അവസാന ഘട്ടത്തിലാണ്വി മാനത്താവളത്തിലെ ടെസ്റ്റുകള്‍ക്ക് പരമാവധി 2,500 രൂപ (ദിര്‍ഹം 123)യാകും ചെലവ് എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.

കേരളത്തില്‍ നിന്നും വിദേശത്ത് പ്രത്യേകിച്ച്‌ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം ആളുകളുണ്ട്. നിലവില്‍ കേരളത്തിലേക്ക് പത്ത് ലക്ഷത്തോളം പേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇവരുടെ തിരിച്ചുപോക്ക് പലകാരണങ്ങളാല്‍ മുടങ്ങിയിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന് യുഎഎയിലേക്കുള്ള വിമാന യാത്ര അവര്‍ നടത്തുന്നില്ല എന്നതാണ്.

ഈ മാസത്തോടെ യുഎഇ വിമാനയാത്ര വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശിയ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. അതില്‍ കുറവ് വന്ന സാഹചര്യത്തിലാണ് യുഎഇ വിമാനയാത്ര വിലക്ക് നീക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

യുഎഇ അംഗീകരിച്ച വാക്സിനേഷന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചവര്‍ക്കും യാത്രാനുമതി ലഭിക്കും