പത്തനംതിട്ടയിലും ഇടുക്കിയിലും കനത്ത മഴ

പത്തനംതിട്ടയിലും ഇടുക്കിയിലും കനത്ത മഴ

പത്തനംതിട്ടയിലെ കിഴക്കന്‍ വനമേഖലയില്‍ കനത്ത മഴയ്ക്ക് ശ മനമില്ല . മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സൂചനയുണ്ട് . സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലും റാന്നി കുറുമ്ബന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും   വെള്ളം കുത്തിയൊഴുകുന്നു.

കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത് .  ആങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുന്നു.

കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയുമാണ്.

  ഇടുക്കിയുടെ വിവിധ മേഖലകളില്‍ ഇടിയോടു കൂടിയ  ശക്തമായ മഴ തുടരുകയാണ്.   ജില്ലയില്‍ ഓറഞ്ച് ഇന്ന് അലര്‍ട്ടാണ്.