വംശനാശം സംഭവിച്ചുവെന്ന് കരുതിയ അപൂര്‍വ്വ പക്ഷിയെ 170 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സെഞ്ചല്‍ വന്യജീവി സങ്കേതത്തില്‍ സാറ്റിന് ട്രാഗോപാന് എന്ന അപൂര്‍വ്വയിനം പക്ഷിയെ കണ്ടെത്തി. 170 വര്‍ഷങ്ങള്‍ ശേഷമാണ് പക്ഷിയെ കണ്ടെത്തിയത്.
ഈ പക്ഷിയെ കുറിച്ച് പറഞ്ഞുകേട്ടുള്ള അറിവ് മാത്രമേ വന്യജീവി സംരക്ഷകര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോള്‍ ഇവയെ നേരിട്ട് കാണാനും ക്യാമറയില്‍ പകര്‍ത്താനും കഴിഞ്ഞ സന്തോഷത്തിലാണവര്‍. വന്യജീവി സംരക്ഷണം നന്നായി നടക്കുന്ന എന്നതാണ് ഇതിനര്‍ത്ഥമെന്ന് സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ധൃതി ബാനര്‍ജി പറഞ്ഞു.
ഡാര്‍ജിലിംഗിലെ സൊനാഡ പട്ടണത്തിലെ രണ്ടാം ബ്ലോക്കില്‍ നിന്നാണ് മുനാല് എന്ന് പ്രാദേശമായി വിളിക്കാറുള്ള ഈ പക്ഷിയെ വനപാലകര്‍ കണ്ടെത്തിയത്. . ഇന്ത്യയിലെ ഏറ്റവും മനോഹരമായ പക്ഷികളില്‍ ഒന്നാണ് ഇവ. ഡാര്‍ജിലിംഗിലെ ന്യൂറവല്ലി നാഷണല്‍ പാര്‍ക്കിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. നനഞ്ഞ ഓക്കുമരത്തിലും റൊഡോഡെന്ഡ്രോണിലുമാണ് (ചുവപ്പ്, വയലറ്റ് നിറങ്ങളിലുള്ള പൂക്കള്‍ പിടിക്കുന്ന ഒരു കുറ്റിച്ചെടി) ഇവയെ പൊതുവെ കാണാറുള്ളത്.
ഈ വര്‍ഷം ഏപ്രിലില്‍ ആണ് പെണ് വിഭാഗത്തില്‍പ്പെട്ട സാറ്റിര്‍ ട്രാഗോപാനെ കാണുന്നത്. തുടര്‍ന്ന് പക്ഷിയെ നിരീക്ഷിക്കാന്‍ ഞങ്ങള്‍ ക്യാമറകള്‍ സ്ഥാപിച്ചു. അതിനുശേഷം ഒരു ആണ് ട്രാഗോപാനെ കണ്ടെത്തി. പിന്നീട് ഓഗസ്റ്റ് മാസത്തില്‍ ആണ് വിഭാഗത്തില്‍പ്പെട്ട മൂന്ന് പക്ഷികളെ കണ്ടത്തുകയും പിടികൂടുകയും ചെയ്തുവെന്ന് വന്യജീവി സങ്കേതത്തിലുള്ളവര്‍ പറയുന്നു. വംശനാശം സംഭവിക്കുന്ന പക്ഷികളുടെ ലിസ്റ്റിലാണ് ഇവയെ കണക്കാക്കുന്നത്. വേനല്‍ക്കാലത്ത് 2400-4200 മീറ്ററും ശൈത്യകാലത്ത് 1800 മീറ്ററും ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.