ഭവന, വാഹന വായ്പകള്‍ക്ക് ഇനി പലിശ കൂടും

ഭവന, വാഹന വായ്പകള്‍ക്ക് ഇനി പലിശ കൂടും

 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാനയ കമ്മിറ്റി ഇന്ന് ചേര്‍ന്ന യോഗത്തില്‍ റിപ്പോ റേറ്റ്  വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

50 ബേസിസ് പോയന്റ് വര്‍ധനവാണ് റിപ്പോ റേറ്റില്‍ ഉണ്ടാകുക. മറ്റ് ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം കടമായി നല്‍കുന്നതിനുള്ള നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ റേറ്റിലുള്ള വര്‍ധനവ് വളരെ അപ്രതീക്ഷിതമായ നീക്കമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മെയ് 4ന് 40 ബേസിസ് പോയന്റ് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിരുന്നു. ആഗോളതലത്തില്‍ തന്നെ സെന്‍ട്രല്‍ ബാങ്കുകള്‍ സാമ്ബത്തിക പുരോഗതിയെ ബാധിക്കാത്ത തരത്തില്‍ പണപ്പെരുപ്പം പിടിച്ച്‌ നിര്‍ത്താനുള്ള ശ്രമത്തിലാണ്.

റിപ്പോ റേറ്റിലെ വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കും. ഹോം ലോണുകള്‍ക്ക് പലിശ കൂടുകയും ഫിക്സഡ് ഡിപ്പോസിറ്റിന് പലിശ കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്കായി കൂടുതല്‍ ലോണുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്തുന്നവരുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.