കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിനപരേഡില്‍ അനുമതി ലഭിച്ചില്ല

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിനപരേഡില്‍ അനുമതി ലഭിച്ചില്ല

കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിലേക്ക് അനുമതി ലഭിച്ചില്ല. കേരളം സമര്‍പ്പിച്ച 10 ഡിസൈനുകളും നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളുകയായിരുന്നു.

വികസിതഭാരതം, ജനാധിപത്യത്തിന്റെ മാതാവ് തുടങ്ങിയ പ്രമേയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചല ദൃശ്യങ്ങള്‍ക്കായിനിര്‍ദ്ദേശിച്ച പ്രമേയങ്ങള്‍ പാലിക്കാതെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ പറയുന്ന തരത്തിലുള്ള ഡിസൈൻ ആയിരുന്നു കേരളം സമര്‍പ്പിച്ചത് എന്ന്പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ചെങ്കോട്ടയില്‍ ഈ മാസം 23 മുതല്‍ 31 വരെ ‘ഭാരത് പര്‍വ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വേണമെങ്കില്‍ കേരളം സമര്‍പ്പിച്ച നിശ്ചലദൃശ്യം പ്രദര്‍ശിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.