ആര്‍.എം.പി നേതാക്കള്‍ക്ക് സുരക്ഷ നല്‍കണം;പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി

ആര്‍.എം.പി നേതാക്കള്‍ക്ക് സുരക്ഷ നല്‍കണം;പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി

ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തില്‍ ആര്‍ എം പി നേതാവ് കെ കെ രമയുടെ കുടുംബത്തിനും പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി.പി.ചന്ദ്രശേഖരന്റേത്. ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലിലും അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയതിന്റെ പരിണിത ഫലമാണ് ആര്‍ എം പി സെക്രട്ടറി വേണുവിനും കെ.കെ രമ എം.എല്‍ എ യുടെ മകനും എതിരായ വധഭീഷണി. ഭീഷണി കൊണ്ട് രമയുടേയും ആര്‍.എം.പിയുടേയും പോരാട്ട വീര്യത്തെ തകര്‍ക്കാനാകില്ല. ജനാധിപത്യ കേരളം അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു