വരുമാനത്തില്‍ മെസിയെ പിന്നിലാക്കി റൊണാള്‍ഡോ

വരുമാനത്തില്‍   മെസിയെ പിന്നിലാക്കി റൊണാള്‍ഡോ

ഈ വര്‍ഷം ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഫുട്ബോള്‍ താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ലയണല്‍ മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വമ്ബന്‍ പ്രതിഫലക്കരാര്‍ ഒപ്പിട്ട് യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കു ചേക്കേറിയതാണ് പട്ടികയില്‍ മുന്നിലെത്താന്‍ റൊണാള്‍ഡോയെ സഹായിച്ചത്.

ഫുട്ബോളില്‍ നിന്നു ലഭിക്കുന്ന പ്രതിഫലത്തിന്റെ കൂടെ മറ്റു വരുമാനവും ചേര്‍ത്താണ് ഫോര്‍ബ്‌സ് പട്ടിക തയ്യാറാക്കുന്നത്.

ഫോര്‍ബ്‌സിന്റെ കണക്കുകള്‍ പ്രകാരം 2021-22 വര്‍ഷത്തില്‍ റൊണാള്‍ഡോയുടെ വരുമാനം 125 മില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ എഴുപതു മില്യണ്‍ ഡോളര്‍ താരത്തിനു പ്രതിഫലമായും അന്‍പത്തിയഞ്ചു മില്യണ്‍ ഡോളര്‍ പരസ്യമടക്കമുള്ള മറ്റു കരാറുകളിലൂടെയും റൊണാള്‍ഡോക്ക് ലഭിക്കുന്നു.