എസ്‌.ബി. കോളേജ്‌ ശതാബ്ദി നിറവിലേക്ക്‌; ഡോ. ജോര്‍ജ്‌ മാത്യു, ന്യൂജേഴ്‌സി

എസ്‌.ബി. കോളേജ്‌ ശതാബ്ദി നിറവിലേക്ക്‌;   ഡോ. ജോര്‍ജ്‌ മാത്യു, ന്യൂജേഴ്‌സി

 

ക്ഷിണേന്ത്യയിലെ പ്രശസ്‌ത കലാലയമായ ചങ്ങനാശ്ശേരി സെന്റ്‌ ബര്‍ക്കുമാന്‍സ്‌
കോളേജ്‌ ഇന്ന് (June 19) അതിന്റെ പ്രവര്‍ത്തനത്തിന്റെ 100-ാം
വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ബിഷപ്‌ തോമസ്‌ കുര്യാളശ്ശേരിയുടെ
നേതൃത്വത്തില്‍ 1922 ജൂൺ  19 ന്‌ മദ്രാസ്‌ സര്‍വകലാശാലയുടെ കീഴില്‍ ആരംഭിച്ച ഈ
കലാലയം 1938 ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയോടും പിന്നീട്‌ കേരള
സംസ്ഥാന രൂപീകരണത്തിനുശേഷം കേരള യൂണിവേഴ്‌സിറ്റിയോടും 1983 ല്‍ രൂപം
കൊണ്ട എം.ജി. യൂണിവേഴ്‌സിറ്റിയോടും അഫിലിയേഷന്‍ ചെയ്യപ്പെട്ടു . 2014 ല്‍
യു.ജി.സി.യുടെ ഓട്ടോണമസ്‌ പദവി ലഭിച്ചതോടെ സ്വന്തമായി കോഴ്‌സുകള്‍
ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അധികാരം ലഭിച്ചു.


കേരളത്തിലെ ഏറ്റവും മികച്ച കോളജിന്‌ കേരള ഗവണ്മെന്റ്‌ ഏര്‍പ്പെടുത്തിയ
ആര്‍. ശങ്കര്‍ അവാര്‍ഡ്‌ ഒന്നിലധികം തവണ ലഭിച്ചിട്ടുള്ള ഈ കോളേജില്‍ ഇപ്പോള്‍ 17
ബിരുദ കോഴ്‌സുകളും 19 ബിരുദാനന്തര ബിരുദ കോഴ്‌സുകളും 3 എം.ഫില്‍
കോഴ്‌സുകളും 9 ഡിപ്പാര്‍ട്ടുമെന്റുകളിലായി പി.എച്ച്‌.ഡി. ഗവേഷണവും
നടക്കുന്നു .


പ്രഗദ്‌ഭ  പ്രിന്‍സിപ്പൽമാരായ ഫ്രാന്‍സിസ്‌ കളാശ്ശേരി, ആന്റണി കുര്യാളശ്ശേരി,
മാത്യു പുളിക്കപ്പറമ്പില്‍, ജോര്‍ജ്‌ മഠത്തിപറമ്പില്‍ ആദിയായവരുടെ
നേതൃത്വത്തില്‍ പടിപടിയായി വളർന്നു  വന്ന  ഈ കോളേജ്‌ കേന്ദ്ര വിദ്യാഭ്യാസ
വകുപ്പു നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്  റാങ്കിങ്ങ്‌ ഫ്രെയിംവര്‍ക്ക്‌ (NIRF)
സര്‍വേയില്‍ ഇന്ത്യയിലെ 39931 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 46-ാം
സ്ഥാനത്തു നില്‍ക്കുന്നു  എന്നത്‌ അഭിമാനകരമായ നേട്ടമാണ്‌. പ്രശസ്‌ത വിദ്യാഭ്യാസ
പ്രവര്‍ത്തകരായിരുന്ന  പ്രൊഫ. സി.എ. ഷെപ്പേര്‍ഡ്‌, പി.വി. ഉലഹന്നാന്‍ മാപ്പിള,
എസ്‌.എല്‍. തോമസ്‌, C.Z.  സക്കറിയ, എസ്‌. എബ്രഹാം, ചാക്കോ രാമച്ച
ആദിയായവരെപ്പോലെ അര്‍പ്പണ ബോധമുള്ള അനേകം അദ്ധ്യാപകരുടെ
സേവനം ഈ നേട്ടങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌.


പ്രേം നസീറിനെപ്പോലെയുള്ള സിനിമാതാരങ്ങളും ഉമ്മന്‍ചാണ്ടിയെപ്പോലുള്ള
രാഷ്ട്രീയ നേതാക്കന്മാരും, ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം  റാങ്ക്‌
നേടിയ രാജു നാരായണ സ്വാമി, കേന്ദ്രസംസ്ഥാന തലങ്ങളില്‍ ഉന്നത സ്ഥാനം
വഹിക്കുന്ന  സി.വി. ആനന്ദബോസ്‌, ടോമിന്‍ തച്ചങ്കരി എന്നിവരെപ്പോലെയുള്ള
അനേകം സിവില്‍ സര്‍വീസുകാരേയും വാര്‍ത്തെടുക്കുവാന്‍ ഈ കലാലയത്തിന്‌
സാധിച്ചു എന്നുള്ളത്‌ അഭിമാനകരമാണ്‌.

ഈ കലാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥി കള്‍  ഇന്ത്യയിലും യു.കെ., യു.എസ്‌.എ., കാനഡ,

ആസ്‌ട്രേലിയ, ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റ്‌ അനേക വിദേശ രാജ്യങ്ങളിലും ഉന്നത സ്ഥാനം വഹിക്കുന്നു .
വ്യക്തിപരമായി പറഞ്ഞാല്‍ ഈ കലാലയത്തില്‍ 1980 മുതല്‍ 2001 വരെ
അദ്ധ്യാപകനായി സേവനം അനുഷ്‌ഠിക്കാനും അനേകം വിദ്യാര്‍ത്ഥികളുടെ
ശാസ്‌ത്ര പഠന-ഗവേഷണങ്ങള്‍ക്ക്‌ മാര്‍ഗ നിര്‍ദ്ദേശം കൊടുക്കുവാനും കഴിഞ്ഞതില്‍
ചാരിതാര്‍ത്ഥ്യം ഉണ്ട്‌. ഈ കലാലയത്തില്‍ M.Sc. അനലറ്റിക്കില്‍ കെമിസ്‌ട്രി M.Sc.
പോളിമര്‍ കെമിസ്‌ട്രി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും കെമിസ്‌ട്രി
ഡിപ്പാര്‍ട്ട്മെന്റിനെ Ph.D.ഉന്നത. ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിനും നിര്‍ണ്ണായക
പങ്കുവഹിക്കാന്‍ സാധിച്ചു എന്നതിലും സന്തോഷമുണ്ട്‌. ''

കോളേജിനെപ്രതിനിധീകരിച്ചു പല ദേശീയ അന്തര്‍ ദേശീയ ശാസ്‌ത്ര സമ്മേളനങ്ങളില്‍
പ്രത്യേകിച്ചും കാനഡയിലെ മക്‌മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി (PPS7, 1991) ,
 മോൺട്രിയോൾ യൂണിവേഴ്‌സിറ്റി (PPS17, 2001) നട പോളിമര്‍ കെമിസ്‌ട്രി
കോൺഫറന്‍സുകളില്‍ പങ്കെടുത്ത്‌ ശാസ്‌ത്രീയ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍
സാധിച്ചതും സ്‌മരിക്കുന്നു . ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന  ശതാബ്ദി ആഘോഷങ്ങള്‍ക്ക്‌
പ്രിന്‍സിപ്പൽ  ഫാ. റജി പി. കുര്യന്‍ നേതൃത്വം നല്‍കുന്നു .