സാക്ഷി: കവിത ,  റോയ്‌ പഞ്ഞിക്കാരൻ

സാക്ഷി: കവിത ,  റോയ്‌ പഞ്ഞിക്കാരൻ

 

ണ്ടിട്ടും കണ്ണുപൊത്തി 

കണ്ടില്ല എന്ന് പറയുന്നവൻ സാക്ഷി . 

നിരവധിപേരുടെ മുന്നിൽ  വെച്ച് 

നിയമാനുശ്രതം കണ്ണ് മൂടിക്കെട്ടിയവൻ സാക്ഷി. 

ഒരുനാൾ ഉപഹാരമായി എന്തോ

എറ്റു വാങ്ങിയവൻ സാക്ഷി.

ഇരയുടെ മുന്നിൽ നിന്നും 

കൊഞ്ഞനം കൊത്തുന്നവർ 

മറ്റൊരു സാക്ഷി . 

ഒരു  ജീവിതം  കരിയില  പോലെ 

പാറുമ്പോഴും 

ഇര ആരാണെന്നറിയാതെ 

വെറുതെ  പുലമ്പുന്നവൻ വേറൊരു സാക്ഷി . 

 

 

റോയ്‌ പഞ്ഞിക്കാരൻ