സൗദിയില്‍ നിന്നും നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കല്‍ വര്‍ധിച്ചു

സൗദിയില്‍ നിന്നും നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കല്‍ വര്‍ധിച്ചു

സൗദിയില്‍ നിന്നും നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കല്‍ വര്‍ധിച്ചു. 2021 ല്‍ ആദ്യ അഞ്ചുമാസത്തെ കണക്ക് പ്രകാരം പ്രവാസികളുടെ പണമയക്കലില്‍ 13.95 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ താരതമ്യം ചെയ്യുമ്ബോള്‍ 774 കോടി റിയാലിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ഈ കാലത്ത് പ്രവാസികള്‍ ആകെ അയച്ച പണം 6322 കോടി റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 5548 കോടി ആയിരുന്നു. 2021 ലെ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച്‌ മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ റെമിറ്റന്‍സ് നടന്നത്. 2021 ആദ്യ അഞ്ചു മാസത്തെ ശരാശരി പ്രതിശീര്‍ഷ പണമയക്കല്‍ 10,725 റിയാല്‍ ആണ്