സൗദിയിലേക്ക് ഡിസംബർ മുതൽ ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം

സൗദിയിലേക്ക് ഡിസംബർ മുതൽ ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം

 

ഇന്ത്യയിൽ നിന്നുള്ള ലക്ഷക്കണക്കിന്‌ പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യ  അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഡിസംബർ ഒന്നു മുതൽ ക്വാറന്റൈൻ ഇല്ലാതെ സൗദി അറേബ്യയിൽ പ്രവേശനം അനുവദിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, ഈജിപിത്, ബ്രസീൽ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ക്വറന്റീൻ ഇല്ലാതെ നേരിട്ട് പ്രവേശിക്കാനാണ് അനുമതി നൽകിയത്.

എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവരും സൗദി അറേബ്യക്ക് പുറത്തുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടെങ്കിലും, അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ചെലവഴിക്കേണ്ടതുണ്ട്. 2021 ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ 1.00 മണി മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം ഡിസംബർ 15 മുതൽ രാജ്യാന്തര വിമാനങ്ങൾക്കുള്ള നിയന്ത്രണം നീക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കാനുള്ള സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഡിസംബർ 15 മുതൽ 14 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.