ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ജിദ്ദ: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഏഴു രാജ്യങ്ങള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. .

മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമോറോസ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.