മുഴുവന്‍ വനിത ജീവനക്കാരുമായി പറന്നുയര്‍ന്ന് വിമാനം

മുഴുവന്‍ വനിത ജീവനക്കാരുമായി പറന്നുയര്‍ന്ന് വിമാനം

 

റിയാദ്: മുഴുവന്‍ സ്ത്രീ ജീവനക്കാരുമായി സൗദി അറേബ്യയിലെ ആദ്യത്തെ വിമാനം പറന്നുയര്‍ന്നു. യാഥാസ്ഥിതിക രാജ്യത്തിലെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലായാണ് പലരും ഇതിനെ കണക്കാക്കുന്നത്.

ഫ്ളാഗ് കാരിയറായ സൗദിയുടെ ബജറ്റ് സബ്സിഡിയറിയായ ഫ്‌ലൈഡീല്‍ നടത്തുന്ന വിമാനമാണ് വ്യാഴാഴ്ച തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വനിത ജീവനക്കാരുമായി യാത്ര തിരിച്ചത്. ഏഴംഗ ക്രൂവില്‍ ഭൂരിപക്ഷം പേരും സൗദി വനിതകളായിരുന്നു, ഫസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ, എന്നാല്‍ ക്യാപ്റ്റന്‍ വിദേശ വനിതയായിരുന്നു.

ഫ്‌ലൈഡീലിന്റെ പ്രഖ്യാപനം ശനിയാഴ്ച സ്ഥിരീകരിച്ച സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, സമീപ വര്‍ഷങ്ങളില്‍ വ്യോമയാന മേഖലയില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാമുഖ്യമാണ് നല്‍കുന്നത്. 2019 ല്‍, ഒരു വനിതാ സൗദി കോ-പൈലറ്റുമായി അതോറിറ്റി ആദ്യ വിമാനം പ്രഖ്യാപിച്ചിരുന്നു