സന്ദര്‍ശക വിസയില്‍ ഇനി സഹോദരങ്ങളെയും സൗദിയില്‍ എത്തിക്കാം

സന്ദര്‍ശക വിസയില്‍ ഇനി  സഹോദരങ്ങളെയും സൗദിയില്‍   എത്തിക്കാം

 

ജിദ്ദ: പ്രവാസികള്‍ക്ക് കൂടുതല്‍ കുടുംബാംഗങ്ങളെ സന്ദര്‍ശകരായി കൊണ്ടുവരാനുള്ള അനുവാദം ഏര്‍പ്പെടുത്തികൊണ്ട് സൗദി അറേബ്യ ഫാമിലി വിസിറ്റ് വിസയുടെ വ്യാപ്തി വിപുലപ്പെടുത്തി.

ഇതനുസരിച്ച്‌, രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് രക്തബന്ധത്തിലും വിവാഹ ബന്ധത്തിലുമുള്ള കൂടുതല്‍ കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ സൗദിയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തില്‍ വിസാ നിയമങ്ങള്‍ പരിഷ്കരിക്കുകയാണ് സൗദി അറേബ്യ. പ്രവാസികളുടെ സ്വന്തം സഹോദര – സഹോദരിമാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും ഭാര്യ – ഭര്‍ത്താവ് എന്നിവരുടെ സഹോദരങ്ങള്‍ക്കും, മാതാപിതാക്കളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് കൂടിയാണ് വിപുലീകരിക്കുന്ന വിസിറ്റ് വിസ ലഭിക്കുക.

ഇതുവരെ, പ്രവാസിയുടെ മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അമ്മാവന്‍ – അമ്മായി എന്നിവര്‍ക്ക് മാത്രമായിരുന്നു വിസിറ്റ് വിസ ലഭിച്ചിരുന്നത്.

വിസിറ്റ് വിസ അപേക്ഷകരുടെ താമസരേഖ (ഇഖാമ) മൂന്നു മാസം കാലാവധി ഉള്ളതായിരിക്കണം. നഫാദ് ആപ്ലിക്കേഷന്‍ മുഖേനയാണ് വിസിറ്റ് വിസ ലഭിക്കുക.