മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കാണാനാവില്ല: വിവാദ പരാമര്‍ശവുമായി സ​വ​ര്‍​ക്ക​റു​ടെ പേ​ര​മ​ക​ന്‍

മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കാണാനാവില്ല: വിവാദ പരാമര്‍ശവുമായി സ​വ​ര്‍​ക്ക​റു​ടെ പേ​ര​മ​ക​ന്‍

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ ഇന്ത്യുയുടെ രാഷ്ട്രപിതാവായി കാണാനാവില്ലെന്ന വിവാദ പ്രസ്താവനയുമായി സവര്‍ക്കറുടെ  പേ​ര​മ​ക​ന്‍ രഞ്ജിത് സവര്‍ക്കര്‍. സവര്‍ക്കറെക്കുറിച്ചുള്ള രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രഞ്ജിത് സവര്‍ക്കറുടെ പരാമര്‍ശവും വിവാദമായത്.

ഇന്ത്യ പോല ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്. വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ട്ര്. രാജ്യത്തിന് അന്‍പത് വര്‍ഷത്തെ പഴക്കമല്ല അഞ്ഞൂറ് വര്‍ഷത്തെ പഴക്കമുണ്ട് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി താന്‍ കാണുന്നില്ല. രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച 'വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ടാണ് രാജ്‌നാഥ് സിംഗ്  കഴിഞ്ഞദിവസം വിവാദ പരാമര്‍ശം നടത്തിയത്.

സവര്‍ക്കറെക്കുറിച്ച്‌ നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്ബാകെ മാപ്പപേക്ഷ സമര്‍പ്പിച്ചുവെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധിയാണ് മാപ്പപേക്ഷ നല്‍കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നായിരുന്നു രാജ് നാഥ് സിംഗ് പറഞ്ഞത്.

രാജ്നാഥ് സിംഗിന്റെ പരാമര്‍ശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. വളച്ചൊടിച്ചാണ് ചരിത്രസംഭവങ്ങളെ ബി.ജെ.പി അവതരിപ്പിക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ സവര്‍ക്കറെ ബി.ജെ.പി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് ഒവൈസി പ്രതികരിച്ചതിന് പിന്നാലെയാണ് രഞ്ജിത് സവര്‍ക്കറുടെ പ്രതികരണം.