ശരിതെറ്റുകൾ; കവിത, സി. ജി. ഗിരിജൻ ആചാരി

ശരിതെറ്റുകൾ; കവിത, സി. ജി. ഗിരിജൻ ആചാരി

 

കാറ്റെടുത്തു കടലെടുത്തു

പോക്കു വെയിലും പോയിമറഞ്ഞു...

 ഇരുളടഞ്ഞു ഗഗനവീഥികൾ,

 ഒഴുകി നീങ്ങി

മേഘനൗകകൾ...

 ഇരുൾവിഴുങ്ങി പക്ഷി കേണു,

മരണഗന്ധ നോവുണർത്തി, ചിറകൊടിഞ്ഞ

സ്വപ്നമെല്ലാം, തലയുയർത്തി പുതുനാമ്പു തേടി...

 

 മൃതിയിടങ്ങളിൽ

നിന്നു കേൾക്കും, ദീനരോദനം ആരുടേത്...

 തീരാ പകയിലിന്നൊരു കത്തിമുനയിൽ-

തീർന്നുപോയൊരു ജീവിതത്തിൻ,

ഗതിയടങ്ങാതലയുമാത്മാവിൻ,

 മോചനത്തിനു മുറവിളിയോ...

വെറുതെയാണീ  തോന്നലെങ്കിൽ

 പറയുവതാരെ  ഞാൻ.... (2)

 

 വിധി പഴിച്ചു പടക്കളത്തിൽ

വിഫല യുദ്ധം ചെയ്തിടുമ്പോൾ,

അറിവതുണ്ടോ

നിയതിതൻ സത്യമെല്ലാം,

അകലെയാണെന്നുള്ള സത്യം....

കതിരു കൊയ്തു കൂട്ടിടുമ്പോൾ.,.

ത പതിരു വന്നുചേർന്നിടുമ്പോൾ.,.ഇവിടെ

നമ്മുടെ വിധിയറിഞ്ഞു...

ഇവിടെ നമ്മുടെ

ഗതിയറിഞ്ഞു...

ഇവിടെ നമ്മുടെ

വിലയറിഞ്ഞു

ഇരുളു താണ്ടി പോകണം നാം..

 

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ