ആര്യന്റെ അറസ്റ്റിന് പിന്നാലെ ഉറക്കമില്ലാതെ, ഭക്ഷണം കഴിക്കാതെ ഷാരൂഖ് ഖാന്‍!

ആര്യന്റെ അറസ്റ്റിന് പിന്നാലെ  ഉറക്കമില്ലാതെ, ഭക്ഷണം കഴിക്കാതെ ഷാരൂഖ് ഖാന്‍!

മുംബൈ: ആഡംബര കപ്പലിലെ ലഹരി ഇടപാട് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ മാദ്ധ്യമങ്ങളില്‍ നിന്നും അകന്ന് കഴിയുകയാണ്. സംഭവത്തിന് ശേഷം കടുത്ത ദേഷ്യത്തിലാണ് ഷാരൂഖ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഷാരൂഖിന് ഉറക്കമില്ലാതെയായി, ആഹാരവും ആവശ്യത്തിന് കഴിക്കുന്നില്ല, ആരോടും മിണ്ടുന്നില്ല. കടുത്ത ദുഖത്തിലാണ് ഷാരൂഖ് ഖാനെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്.

മകന്‍ അറസ്റ്റിലായതിന് പിന്നാലെ പുതിയ സിനിമയുടെ ചിത്രീകരണം നീട്ടിവെയ്‌ക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ദീപിക പദുക്കോണിനൊപ്പമുള്ള പുതിയ ചിത്രമായ പഠാന്റെ ചിത്രീകരണമാണ് നിലവില്‍ നടക്കുന്നത്.

അതേസമയം ആര്യന്‍ ഖാന്‍ പിടിയിലായതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഷാരൂഖിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍. കേസില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആര്യന്റെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.