ശില്പിയുടെ സുന്ദരി: കവിത , ഡോ. ജേക്കബ് സാംസൺ

ശില്പിയുടെ സുന്ദരി: കവിത , ഡോ. ജേക്കബ് സാംസൺ

 

കല്ലുകൾക്കുള്ളിൽ

മറഞ്ഞിരിക്കുന്ന

സുന്ദരിമാരെ ശില്പികണ്ടു

 

കല്മറകൾ ഭേദിച്ച്

ഓരോരുത്തരെയായി

പുറത്തു കൊണ്ടുവന്നു.

 

പുറത്ത് വന്നവർ

അവരവരുടെ

വഴിതേടി പോയി

 

ഏറ്റവും സുന്ദരിയെ മാത്രം

കല്ലിൽ ഒളിപ്പിച്ച്

ഉളി തൊടാതെ 

ശില്പി കൂടെ നിർത്തി

 

അവൾ

രാവെന്നില്ലാതെ

പകലെന്നില്ലാതെ

അയാൾക്കൊപ്പം നിന്നു.

 

ഏകാന്തതയിൽ

ശില്പി അവളുമായി

സല്ലപിച്ചുകൊണ്ടിരുന്നു.