ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം സ്കൈ ബ്രിഡ്ജ് 721 ടൂറിസ്റ്റുകൾക്ക് തുറന്നുകൊടുത്തു

പ്രാഗ്: ചെക്ക് റിപ്പബ്ലിക്കില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം 'സ്കൈ ബ്രിഡ്ജ് 721' വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.
രണ്ടുവര്‍ഷത്തോളമായി നിര്‍മാണത്തിലിരുന്ന പാലം വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. പാലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രണ്ട് പര്‍വതനിരകളെ ബന്ധിപ്പിക്കുന്ന പാലം താഴ്വരയില് നിന്ന് 312 അടി ഉയരത്തിലാണ് തൂങ്ങിക്കിടക്കുന്നത്. 2365 അടി അഥവാ 721 മീറ്റര്‍ നീളമുണ്ട്,1.2 മീറ്ററാണ് വീതി.
ജെസെങ്കി പര്‍വതങ്ങളുടെ മനോഹര കാഴ്ചകളും അല്പം ഭീതി നിറക്കുന്ന അനുഭവവും നിറഞ്ഞതാണ് പാലത്തിലൂടെയുള്ള യാത്ര.
ചെക്ക് തലസ്ഥാനമായ പ്രാഗില്‍ നിന്ന് രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ സ്കൈ ബ്രിഡ്ജ് 721ല്‍ എത്താം. പാലത്തിലൂടെ വണ്‍വേ നടത്തം മാത്രമേ സാധിക്കൂ. ഒരു വശത്ത് കൂടെ പ്രവേശിച്ചാല്‍ തിരിച്ച് ഇതേ വഴി നടക്കാന്‍ സാധിക്കില്ല. 1125 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിരയില്‍ നിന്നാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍, പുറത്ത് കടക്കുന്നത് 10 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വനത്തിലേക്കാണ്.
തൂക്കുപാലത്തിന് 200 ദശലക്ഷം ക്രൗണ്‍ -ഏകദേശം 8.4 ദശലക്ഷം ഡോളര്ചിലവായി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.