സ്നേഹസ്പർശം: മിനിക്കഥ,  സുജ ശശികുമാർ

സ്നേഹസ്പർശം: മിനിക്കഥ,   സുജ ശശികുമാർ

 

 

ന്ദു പഠിക്കുന്ന കാലത്ത് മഹാ മടിയനായിരുന്നു.

പഠിക്കാനും, എഴുതാനും ഏതൊരു പ്രവൃത്തിയും ചെയ്യാൻ പറഞ്ഞാലും അവന് മടിയാണ്

എനിക്കാവില്ല, എനിക്ക് വയ്യ എന്നിങ്ങനെ പറഞ്ഞ് ഒഴിവാകും.

അതിനാൽ അദ്ധ്യാപകരെല്ലാം അവനെ ഉപദേശിച്ച് മടുത്തു.

അവനാണെങ്കിൽ അതൊന്നും ഇഷ്ടമേയല്ല.

 

പഠിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞ്

പിന്നീടാണവനൊരു മാറ്റം വന്നത്

അവൻ സ്വയം ഒരു തീരുമാനമെടുത്തു

എനിക്കിനി നന്നാവണം

ഇനിയും പഠിക്കണം

പഠനത്തിനു പ്രായമില്ലെന്നല്ലേ പറയാറ്

 

അങ്ങനെ അവൻ വൈകിയ വേളയിൽ പഠിച്ച് ഉയർന്ന മാർക്കും വാങ്ങിജോലിയും നേടി.

 

അവനെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും, ഉപദേശിക്കുകയും ചേർത്തു നിർത്തുകയും ചെയ്ത ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു നാണു മാസ്റ്റർ

അവൻ അവനു കിട്ടിയ ആദ്യ ശമ്പളം കൊണ്ട് സാറിന് കോടി മുണ്ടും ജുബ്ബയും വാങ്ങി സാറിൻ്റെ വീട്ടിൽചെന്നു.

 

പക്ഷേ, അവനെ തിരിച്ചറിയാനോ

അഭിനന്ദിക്കാനോ ഉള്ള അവസ്ഥയിലായിരുന്നില്ല ആ ഗുരുനാഥൻ.

 

അയാളെ എന്നേ അൽഷിമേഴ്സ് പിടികൂടി

മറവിയുടെ മാറാലയിൽ കുടുങ്ങി ദുരിതം അനുഭവിക്കുന്ന ആ സാറിനെ കണ്ട് അവൻ ഒരു തുള്ളി കണ്ണുനീർ ആ പാദത്തിൽ സമർപ്പിച്ചു

കാൽ തൊട്ടു തൊഴുതു.

അവൻ്റെ സ്നേഹസ്പർശനം തിരിച്ചറിഞ്ഞ പോലെ

ആ മിഴികൾ അവനു നേരെ

തിരിഞ്ഞു.