സ്നേഹവീട് സംസ്കാരിക സമിതിയുടെ സംഘാടകശക്തി  പുരസ്‌കാരം സി. ജി. ഗിരിജൻ ആചാരിക്ക് 

സ്നേഹവീട് സംസ്കാരിക സമിതിയുടെ സംഘാടകശക്തി  പുരസ്‌കാരം സി. ജി. ഗിരിജൻ ആചാരിക്ക് 

കോട്ടയം ; കലാസാഹിത്യ സാമൂഹിക സാംസ്കാരിക കാരുണ്യ സംഘടനയായ സ്‌നേഹവീട്  സാംസ്‌കാരിക സമിതിയുടെ ഈ വർഷത്തെ മികച്ച സംഘാടകനുള്ള സംസ്ഥാനതല  സംഘാടകശക്തി   പുരസ്‌കാരത്തിന് സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ കോട്ടയം അർഹനായി.


കവിയും കലാസാഹിത്യ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, ഭാരതീയ ദളിത് സാഹിത്യ അക്കാഡമി, ദേവജ ദ്വൈവാരിക, ചിന്തന കലാസംസ്കാരിക വേദി, വൈക്കം മുഹമ്മദ്‌ ബഷീർ അമ്മ മലയാളം സാഹിത്യകൂട്ടായ്മ പുരസ്‌കാരം, പരസ്പരം മാസിക സാഹിത്യകൂട്ടായ്മ, വെള്ളൂർ ആർട്സ് സൊസൈറ്റി, ഭരതക്ഷേത്ര ക്ലബ്  ഉൾപ്പെടെ നിരവധി കലാസാഹിത്യ സാംസ്‌കാരിക സംഘടനകളുടെ  അംഗീകാരങ്ങൾക്ക്  അർഹനായിട്ടുണ്ട്  ഇദ്ദേഹം .  


 ഇരുപത്തിയാറുവർഷമായി ഞീഴൂരിൽ സ്വർണ്ണപ്പണി ചെയ്തുവരുന്നതിനോടൊപ്പം ആനുകാലികങ്ങളിലും നവമാധ്യമ കൂട്ടായ്മകളിലും എഴുതുന്നു .  വിവിധ സാഹിത്യകൂട്ടായ്മമകളിലും സംഘടനാപ്രവർത്തനങ്ങളിലും സജീവമാണ്. ആകാശവാണി തിരുവനന്തപുരം, കൊച്ചി, ദേവികുളം നിലയങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.