സോഷ്യലിസവും മമത ബാനര്‍ജിയും വിവാഹിതരായി

സോഷ്യലിസവും മമത ബാനര്‍ജിയും വിവാഹിതരായി


സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായ രണ്ടുപേരുടെ വിവാഹം  കഴിഞ്ഞ ദിവസം  ചെന്നൈ സേലത്ത് നടന്നു.   രസകരമായ പേരുകളാല്‍ ഇതിനകം മാധ്യമങ്ങളിലൂടെ പ്രസിദ്ധരായ മമത ബാനര്‍ജി എന്ന യുവതിയും സോഷ്യലിസം എന്ന യുവാവുമാണ് വിവാഹിതരായത്. 

മമത ബാനര്‍ജിയുടെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സോഷ്യലിസത്തിന്റെ പിതാവ് സി.പി.ഐ.യുടെ സേലം ജില്ലാ സെക്രട്ടറിയുമാണ്. സോഷ്യലിസത്തിന്റെ സഹോദരന്‍മാരുടെ പേരും രസകരമാണ്–ഒരാളുടെ പേര് കമ്മ്യൂണിസം, മറ്റെയാളുടെ പേര് ലെനിനിസം.


29 കാരിയായ മമത ബാനര്‍ജി സാക്ഷാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരാധികയാണ്.  ശക്തയായ വനിത എന്നാണ് സേലത്തെ മമത സാക്ഷാല്‍ മമതയെ വിലയിരുത്തുന്നത്.

ലളിതമായായിരുന്നു  വിവാഹ ചടങ്ങുകള്‍ . രക്തഹാരത്തിന് പകരം താലിമാലയായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരശന്‍ കാര്‍മികനായി.

മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചാണ് സോഷ്യലിസം കതിര്‍മണ്ഡപത്തിലേക്ക് കയറിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആരാധനയാണ് മക്കള്‍ക്ക് അപൂര്‍വമായ പേര് ഇടാന്‍ കാരണമെന്ന് മോഹനന്‍ പറയുന്നു. 

മക്കള്‍ ഉള്‍പ്പെടെ മോഹന്‍റെ കുടുംബം കടുത്ത കമ്യൂണിസ്റ്റ്​ അനുഭാവികളാണെങ്കിലും സോഷ്യലിസത്തിന് വധുവായ പെണ്‍കുട്ടിയുടെ കുടുംബം കോണ്‍ഗ്രസ്​ അനുഭാവികളാണ്​.

​. മമത ബാനര്‍ജി നേരത്തേ കോണ്‍ഗ്രസുകാരിയായിരുന്നപ്പോഴാണ് ആരാധന മൂത്ത് ആ പേര്​ മകള്‍ക്കിടാന്‍ കാരണമായതെന്ന്​ വധുവിന്‍റെ കുടുംബവും പറയുന്നു.
 സഹോദരന്മാരായ കമ്മ്യൂണിസം, ലെനിനിസം മകന്‍ മാര്‍ക്‌സിസം എന്നിവരും വിവാഹവേളയിൽ ചേര്‍ന്നു.