സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ വിവാഹമോചിതനാകുന്നു

സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ വിവാഹമോചിതനാകുന്നു

 

സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാന്‍ വിവാഹമോചിതനാകുന്നു. 24 വര്‍ഷത്തെ ദാമ്ബത്യജീവിതത്തിനു ശേഷമാണ് സൊഹൈലും സീമ ഖാനും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നത്.

വിവാഹ മോചനത്തിനായി ഇരവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു.

1998ലായിരുന്നു സൊഹൈലും സീമയും തമ്മിലുള്ള വിവാഹം. ശേഷം 2017 മുതല്‍ ഇവര്‍ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു.

നിര്‍വാന്‍, യോഹന്‍ എന്നീ രണ്ട് മക്കള്‍ ദമ്ബതികള്‍ക്ക് ഉണ്ട്. നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് സൊഹൈല്‍. സല്‍മാന്‍ ഖാനും ഇളയസഹോദരനായ അര്‍ബാസ് ഖാനും ഒന്നിച്ച പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിന്റെ സംവിധാനം സൊഹൈല്‍ ആയിരുന്നു.