50 വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്ബൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയില്‍ ദൃശ്യമാകില്ല

50 വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്ബൂര്‍ണ്ണ സൂര്യഗ്രഹണം ഇന്ന്;   ഇന്ത്യയില്‍ ദൃശ്യമാകില്ല

50 വർഷത്തിനിടയില്‍ ഉണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സമ്ബൂർണ്ണ സൂര്യഗ്രഹണം ഇന്ന്.  ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അഞ്ച് മണിക്കൂര്‍ 25 മിനിറ്റ് ആയിരിക്കും ഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ ഏഴര മിനിറ്റോളം ഭൂമിയില്‍ ഇരുട്ട് വീഴും.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. പൂര്‍ണ സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാതെ ഭൂമി ഇരുട്ട് പരക്കും. അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍  സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം അനുസരിച്ച്‌, രാത്രി 9.12 ന് ആരംഭിച്ച്‌ പുലര്‍ച്ചെ 2.22 ന് അവസാനിക്കും. രാത്രിയായതിനാല്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ല. അമേരിക്കയടക്കമുള്ള വിവിധ ഭാഗങ്ങളില്‍ ദൃശ്യമാകുന്ന ഗ്രഹണം 7.05 മിനിറ്റ് വരെ നീളും.

വിവിധ സ്ഥലങ്ങളില്‍ നിന്ന് സമ്ബൂർണ്ണ സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ നാസ തല്‍സമയം വെബ്കാസ്റ്റിലൂടെ ഇന്ത്യയിലും സംപ്രേഷണം ചെയ്യും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയില്‍ നേർരേഖയിലായി എത്തുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം എന്ന് അറിയപ്പെടുന്നത്. സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്‌ക്കുകയും സൂര്യന്റെ ‘കൊറോണ’ എന്നറിയപ്പെടുന്ന ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്ബോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.