സൗഹൃദം : കവിത , റോയ്‌ പഞ്ഞിക്കാരൻ

സൗഹൃദം : കവിത , റോയ്‌ പഞ്ഞിക്കാരൻ

 

രാത്രി മഴയുടെ ശബ്ദത്തിനു  

നല്ല മാധുര്യം. 

മനസിൽ  ഓർമകളുടെ 

വർണങ്ങൾ 

പെയ്തു നിറയുന്നു. 

അതിൽ  സുന്ദരമായ 

ചില സൗഹൃദങ്ങൾ 

ചാറ്റൽ മഴപോലെ. 

നടക്കാൻ കൊതിക്കുന്ന ഇടവഴികളിൽ   

മഴയെ 

തഴുകുന്ന ഒരു 

ഇളം കാറ്റായി

ഒരു നെടുവീർപ്പായി 

ഹൃദയത്തിന്റെ 

താളമായി 

കുടയെടുക്കാൻ മറക്കുന്ന 

സൗഹൃദം

 

 

റോയ്‌ പഞ്ഞിക്കാരൻ