ശ്രീ ചിത്തിരതിരുനാൾ സംഗീത നാട്യസമിതിയുടെ വേനൽ  ക്ലാസ് സമാപനവും സാഹിത്യ പ്രതിഭകളെ ആദരിക്കലും 

 ശ്രീ ചിത്തിരതിരുനാൾ സംഗീത നാട്യസമിതിയുടെ വേനൽ  ക്ലാസ് സമാപനവും സാഹിത്യ പ്രതിഭകളെ ആദരിക്കലും 

 

  തിരുവനന്തപുരം :ശ്രീ ചിത്തിരതിരുനാൾ സംഗീത നാട്യസമിതിയുടെ വേനൽ കാല ക്ലാസ് സമാപനത്തോടനുബന്ധിച്ച്  സെർട്ടിഫിക്കറ്റ്‌  വിതരണവും സാഹിത്യ രംഗത്തെ പ്രതിഭകളെ  ആദരിക്കലും നടന്നു . ചിത്തിരതിരുനാൾ മഹാരാജാവിന്റെ നാമധേയത്തിൽ   അനന്തപുരിയുടെ ഹൃദയ ഭാഗത്ത്  പ്രവർത്തിക്കുന്ന  ഈ സ്ഥാപനത്തിൽ ധാരാളം കുരുന്നുകൾ  ഡാൻസ്, ഭരതനാട്യം, മൃദംഗം ,വയലിൻ തുടങ്ങി വിവിധ കലകൾ അഭ്യസിക്കുന്നു.

 പ്രൊഫസർ വൈക്കം വേണുഗോപാൽ, മാധവദാസ് തയ്ക്കാട്ട് കൗൺസിലർ, ബാലചന്ദ്രൻ സാർ- റിട്ട . IRS, മുൻ ദേവസ്വം മെമ്പർ K. P. ശങ്കർ ദാസ്, ചേമ്പർ ഓഫ് കോമേഴ്‌സ്,ഷിബു പ്രഭാകർ,  പ്രസിഡന്റ്‌ ധർമാലയം കൃഷ്ണൻ നായർ തുടങ്ങി പ്രമുഖർ പങ്കെടുത്തു. കുട്ടികൾക്ക് സർട്ടിഫിക്കറ്റ്   വിതരണത്തിന് ശേഷം   കലാപരിപാടികൾ നടന്നു.  

 പ്രവാസിയും, കവിയും, എഴുത്തുകാരനുമായ, കടയ്ക്കാവൂർ പ്രേമചന്ദ്രനെ Hebitate, പദ്മശ്രീ ശങ്കർ   മൊമെന്റോ നൽകി ആദരിച്ചു .   തിരുവനന്തപുരം പ്രിയദർശിനി ഹാളിലെ നിറഞ്ഞ സദസിൽ  മെയ്  28  നു ഉച്ചക്ക് 3മണിമുതൽ രാത്രി 8മണിവരെ വിവിധകലാ പരിപാടികൾ അരങ്ങേറി.