സൂസൻ പാലാത്രയുടെ പുസ്തക പ്രകാശനം

സൂസൻ പാലാത്രയുടെ പുസ്തക പ്രകാശനം

 സൂസൻ പാലാത്രയുടെ 'ജോർദ്ദാൻ ടു ഈജിപത്' എന്ന ഇംഗ്ലീഷ് യാത്രാവിവരണത്തിൻ്റെ പ്രകാശനം ഏപ്രിൽ 23ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ (3pm ന്) മുൻ എം. എൽ. എ.  വി. എൻ. വാസവൻ പുസ്തകത്തിൻ്റെ ആദ്യപ്രതി   ആനിക്കാട് ഗോപിനാഥിന് നല്കി  നിർവ്വഹിയ്ക്കുന്നു. സമ്മേളനത്തിൻ്റെ അദ്ധ്യക്ഷത ദേശാഭിമാനി ചീഫ് റിപ്പോർട്ടർ  ബിജി കുര്യനും, ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ  ബാബു കുഴിമറ്റവും സ്വാഗതം  എബി പാലാത്രയും  നിർവ്വഹിക്കും.

ഡോ. റൂബിൾരാജ് പുസ്തക പരിചയം നടത്തും. പുസ്‌തകത്തിൻ്റെ പരിഭാഷകൻ അടുത്തിടെ അന്തരിച്ച  തോമസ് മാത്യുവിനെ ചടങ്ങിൽ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ പുത്രൻ എൽദോ തോമസ് മാത്യുവിനെ ( മനോരമ സബ് എഡിറ്റർ) പൊന്നാട നല്കി ആദരിക്കും.  

തേക്കിൻകാട് ജോസഫ്, അനീഷ് ആനിക്കാട് , ബാലചന്ദ്രൻ അമ്പലപ്പാട്ട്,  അച്ചൻകുഞ്ഞ് ഇലന്തൂർ, നോയൽ രാജ്, ഫിൽസൺ മാത്യൂസ്, അഡ്വ. കെ. അനിൽകുമാർ, സനൽകുമാർ (സെക്രട്ടറി പ്രസ്സ് ക്ലബ്ബ്),  സിൽജി തോമസ് (വേൾഡ് മലയാളി വോയ്സ് ), മഞ്ജു എം. ചന്ദ്രൻ, ഏലിയാമ്മ കോര എന്നിവർ ആശംസപ്രസംഗങ്ങളും  സൂസൻ പാലാത്ര കൃതജ്ഞതയും അർപ്പിക്കും.  

സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തക പ്രസാധകർ. 

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ  ആളുകളെ വളരെ കുറച്ച്, കുറഞ്ഞ സമയപരിധിയ്ക്കുള്ളിൽ മീറ്റിംഗ് മാതൃകാപരമായി അവസാനിപ്പിക്കും.