അഴിമതിക്കേസില്‍ ഓങ്സാങ് സൂചിക്ക് ആറ് വര്‍ഷം തടവ്

അഴിമതിക്കേസില്‍ ഓങ്സാങ് സൂചിക്ക് ആറ് വര്‍ഷം തടവ്

അഴിമതിക്കേസില്‍ മ്യാന്‍മര്‍ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്സാങ് സൂചിക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിച്ച്‌ കോടതി.

നാല് അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യാന്‍മര്‍ പട്ടാള കോടതിയുടെ വിധി.

77കാരിയും നൊബേല്‍ സമ്മാന ജേതാവും സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായികയുമായിരുന്ന സൂചിക്കെതിരെ അഴിമതിയും തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങളും ഉള്‍പ്പെടെ 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഏകദേശം 190 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.