സ്വിറ്റ്സര്‍ലന്‍ഡ് മലയാളി കൂട്ടായ്മയുടെ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

സ്വിറ്റ്സര്‍ലന്‍ഡ് മലയാളി കൂട്ടായ്മയുടെ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് താങ്ങായി സ്വിറ്റ്സര്‍ലന്‍ഡ് മലയാളി കൂട്ടായ്മയായ -കൈരളി പ്രോഗ്രസീവ് ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന ചെയ്തു. അംഗങ്ങളില്‍നിന്നും സ്വിസ്സിലെ മറ്റു അഭ്യുദയ കാംക്ഷികളില്‍ നിന്നും സമാഹരിച്ച തുകയാണിത്.

സ്വിറ്റസര്‍ലഡിലെ കത്തോലിക്ക പള്ളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന കാര്യത്തില്‍ കാര്യമായി സഹായിച്ചു. ഉദ്യമം വിജയമാക്കിത്തീര്‍ത്ത എല്ലാവരോടും കെ പി എഫ് എസ് നന്ദി രേഖപ്പെടുത്തി. കെ പി എഫ് എസിന്റെ വൈസ് പ്രസിഡന്റ് ഡോക്ടര്‍ ജോയ് പറമ്ബേട്ട് , ഫാ. ജോര്‍ജ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജന് തുക കൈമാറി.

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാടിനോടുള്ള കടമ എന്ന നിലയില്‍ തങ്ങളാലാവും വിധം സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയതെന്ന് കെ പി എഫ് എസിന്റെ പ്രസിഡന്റായ സണ്ണി ജോസഫ് അറിയിച്ചു.

സ്വിറ്റ്സര്‍ലന്‍ഡ് മലയാളികളുടെ ഉന്നമനവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുന്‍പാണ് പുരോഗമന സാംസ്‌കാരിക സംഘടനയായ കെപിഎഫ്‌എസിന് രൂപം നല്‍കിയത്. സാജന്‍ പെരേപ്പാടനാണ് സംഘടനയുടെ സെക്രട്ടറി. കുര്യാക്കോസ് മണിക്കുട്ടിയില്‍ ട്രഷര്‍ ആണ്.