ടി 20 ലോകകപ്പ് :ഇന്ത്യാ- പാക്ക് അഭിമാന പോരാട്ടത്തിന് ഇനി മിനിട്ടുകള്‍ മാത്രം

ടി 20 ലോകകപ്പ് :ഇന്ത്യാ- പാക്ക് അഭിമാന പോരാട്ടത്തിന് ഇനി മിനിട്ടുകള്‍ മാത്രം

ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ അഭിമാന പോരാട്ടം ആരംഭിക്കാന്‍  മിനിട്ടുകള്‍ മാത്രം. ഏറെകാലത്തിനുശേഷം ക്രിക്കറ്റ്് പിച്ചില്‍ പരസ്പരം പോരടിക്കാന്‍ അയല്‍ക്കാരായ ഇന്ത്യയും പാകിസ്ഥാനും അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ടിലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30 ന് ആരംഭിക്കുന്ന ഈ മെഗാ പോരാട്ടാം ബോക്‌സ് ഓഫിസ് ഹിറ്റാകുമെന്ന്് ഉറപ്പാണ്. 

ലോകകപ്പുകളില്‍ ഇതുവരെ നടന്ന ഇന്ത്യ പാക് മത്സരങ്ങളുടെ ഫലങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യക്ക്് നേരിയ മുന്‍തൂക്കമുണ്ട്.  ഇതുവരെ നടന്ന ഏകദിന ടി 20 ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ ഏഴു തവണയും ടി 20 ലോകകപ്പുകളില്‍ അഞ്ചു തവണയും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി.

ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ധോണി ഇന്ന് മെന്ററായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്ത്യ വിജയക്കൊടി പാറിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും വമ്ബന്‍ വിജയം നേടി. ഈ മികവ് ആവര്‍ത്തിച്ചാല്‍ പാകിസ്ഥാനും വീഴും.