പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂ‍ര്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂ‍ര്‍

തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം എടുത്ത് സ്വന്തം പൗരന്‍മാ‍ര്‍ക്കെതിരെ ചാരപ്പണി നടത്തുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമായ കാര്യമല്ലെന്നും പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഐടി – പാ‍ര്‍ലമെന്‍്ററി സമിതി അധ്യക്ഷനായ ശശി തരൂ‍ര്‍ എംപി.

ഇക്കാര്യത്തില്‍ സുതാര്യമായ അന്വേഷണത്തിലൂടെ സത്യാവാസ്ഥ പുറത്തു കൊണ്ടു വരണമെന്നും ഐടി – പാ‍ര്‍ലമെന്‍്ററി സമിതി അധ്യക്ഷനായ ശശി തരൂ‍ര്‍ ആവശ്യപ്പെട്ടു.

ഐടി – പാര്‍ലമെന്‍്ററി സമിതി 28-ന് ചേരുന്ന യോഗത്തില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ച‍ര്‍ച്ച ചെയ്തേക്കും. വിഷയം ചര്‍ച്ചക്കെടുക്കാന്‍ ബിജെപി അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് വിഷയം പരിഗണനയ്ക്ക് എടുത്തത്. ഐ ടി സ്റ്റാന്റിങ് കമ്മിറ്റിയില്‍ വോട്ടുകള്‍ തുല്യമായതോടെ ചെയര്‍മാനായ ശശി തരൂര്‍ കാസ്റ്റിങ് വോട്ടിലൂടെ വിഷയം ചര്‍ച്ചക്കെടുക്കുകയായിരുന്നു.