തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച്‌ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ വീണ്ടും രംഗത്ത്. അദാനി വരുന്നത് തലസ്ഥാന നഗരത്തി​ന്റെ വികസനത്തിന് നല്ലതാണ്. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച്‌ എപ്പോഴും പരാതികളുയര്‍ന്നിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

'വിമാനത്താവളം നന്നായി പ്രവര്‍ത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. വിമാനത്താവളത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഓഫറാണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതില്‍ തൊഴിലാളികളും പൂര്‍ണ്ണ സംതൃപ്തരാണ്' ശശി തരൂര്‍ എം പി അഭിപ്രായപ്പെട്ടു.

'രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്​ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നാണ്​ പ്രതീക്ഷ. അതിനാല്‍ അവര്‍ക്ക് അവസരം നല്‍കണം. ഇത്​ തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടേതല്ല', തരൂര്‍ വ്യക്തമാക്കി.