തിരയും തീരവും : കഥ ,ശുഭ ബിജുകുമാർ

തിരയും തീരവും : കഥ ,ശുഭ ബിജുകുമാർ

 

"ന്ദു ഒന്നിങ്ങോട്ട് വന്നേടാ "
ഭാനുവിന്റെ സ്വരത്തിൽ സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു.

 അമ്മയുടെ വിളി കേട്ടു നന്ദു ഓടി വന്നു.
അമ്മ ചൂണ്ടിയ വിരലറ്റത്തേക്കു അവൻ നോക്കി. നന്ദുവിനു ചിരി അടക്കാൻ ആയില്ല.

അമ്മ തുടച്ചു വൃത്തിയാക്കിയ മുറിയിൽ  ഷോക്കേസിനു താഴെ രണ്ടു തുള വീണ ചെരുപ്പുകൾ  "ഈശ്വരാ ഞാനീ മനുഷ്യനെ കൊണ്ട് തോറ്റു ഈ ചെരുപ്പിനോടുള്ള പ്രേമം തുടങ്ങിയിട്ട് കാലം കുറെ ആയി മടുത്തു ഞാൻ "

"ഏറ്റവും വൃത്തിയുള്ള ആളായിരുന്നു അച്ഛൻ എന്നിട്ട് അച്ഛൻ എന്താ അമ്മേ ഇങ്ങനെ ചെരുപ്പ്  മുറിക്കുള്ളിൽ വെയ്ക്കുന്നത്. "

 "അറിയില്ല "അവർ പറഞ്ഞു 

ഒരു സ്ത്രീ വീട് കണ്ണാടി പോലെ തിളങ്ങും വിധം വൃത്തിയാക്കി പുതിയ പൂക്കൾ ഇറു ത്തെടുത്തു പൂപ്പാ ത്രത്തിൽ നിറച്ചു വച്ചു അവസാനം വീടിനെ നോക്കി ഒന്നു സംതൃപ്തി നിറഞ്ഞു പുഞ്ചിരിക്കുമ്പോഴാണ് ഇത്തരം ചില വസ്തുക്കൾ വീടിനുള്ളിൽ വയ്ക്കുന്നത്.

മാധവന്റെയും ഭാനുവിന്റെയും  മക്കളാണ് നന്ദുവും അമ്മാളുവും

 പറഞ്ഞിട്ട് കാര്യമില്ലനന്ദു മനസ്സിലോർത്തു.
അച്ഛനെ തിരുത്താൻ ആർക്കാണ് കഴിയുക 
 

 അമ്മാളു ഡിഗ്രി ആദ്യവർഷം പഠിക്കുന്നു  നന്ദു ജോലി അന്വേഷിച്ചു മടുത്തു നിൽക്കുന്നു
ഒന്നിലും ഉറച്ചു നിൽക്കില്ല.

അച്ഛനെ പോലെ തേജസ്സുള്ള മുഖം ആണ് അമ്മാളുവിന്‌. നന്ദു അമ്മയെ പോലെ വെളുത്തു മെലിഞ്ഞ
സുമുഖൻ. 

 സാമാന്യത്തിൽ അധികംസമ്പത്ത്ഉണ്ടായിട്ടും അച്ഛൻ എന്തിന് ഈ തുള വീണ ചെരുപ്പ് ഇത്ര ഭദ്രമായി വെയ്ക്കുന്നു.

 നന്ദുവിന്റെ അച്ഛൻ മാധവനെ ആ നാട്ടുകാർക്ക് എല്ലാം ഇഷ്ടമാണ് അവരെല്ലാം അദ്ദേഹത്തെ മാധവേട്ടാ എന്നാണ് വിളിച്ചിരുന്നത്.

 വീട്ടിൽ അദ്ദേഹം ഓരോചെറിയ കാര്യവും ശ്രദ്ധിച്ചിരുന്നു. ഒരു പിശുക്കും കാണിക്കാതെ സഹോദരിമാരുടെ വിവാഹവും നടത്തി.

 ഒരു ദിവസം മാധവൻ ഇളയ സഹോദരിയെ കാണാൻ വലിയ പെട്ടിയുമായി യാത്രയായി..തിരികെ വന്നത് രണ്ടു കാലിലും മന്ത് പോലെ നീരുമായാണ്.

"ഭാനു ഇത്തിരി കുഴമ്പ് എടുത്തോളൂ കേട്ടോ"
 "എന്ത് പറ്റി" വേവലാതിയോടെ അവരോടി വന്നു ഈ കാലിൽ എന്താ ഇത്ര നീര്."അതോ നീ "വിഷമിക്കണ്ട ഞാനെ നമ്മുടെ അമ്മുവിന്റെ പുതിയ വീട്ടിലേക്കു പെട്ടിയും തലയിലേറ്റി കുറച്ചു നടന്നു

 റെയിൽവെ സ്റ്റേഷനിൽ നിന്നും കുറച്ചു അങ്ങട് നടക്കാൻ ഉണ്ടായിരുന്നെ "


 അയാൾ പറഞ്ഞു അവരുടെ മനസ്സിൽ വന്ന ദേഷ്യത്തിനു കണക്കില്ല. പെങ്ങൾക്ക് അടുക്കി കൊണ്ടുപോയ സാധനങ്ങളുടെ വില വെച്ച് നോക്കിയാൽ ഓട്ടോയ്ക്കുള്ള രൂപ തീരെ തുച്ഛം "സ്വയംസ്നേഹിക്കാത്ത മനുഷ്യൻ "അവർ പിറുപിറുത്തു.

അന്ന് മഴ പെയ്തു തോർന്ന സന്ധ്യയിൽ ഉമ്മറത്തു അച്ഛന്റെ ശകാരം കേട്ടാണ് നന്ദു ഓടി ചെന്നത് . ചെന്നതും അവനു കാര്യം മനസ്സിലായി മുറ്റത്തു പുതിയ ചെരുപ്പുകൾ മണ്ണു പുരണ്ടു കിടക്കുന്നു "നിനക്ക് ഒന്നും കാശിന്റെ വില അറിയില്ല ഒന്നും സൂക്ഷിക്കില്ല" അങ്ങനെ മാധവൻ വായിൽ വന്ന ചീത്ത നന്ദുവിനെയും അനിയത്തി അമ്മാളുവിനെയും പറഞ്ഞു.

നന്ദുവിനു 25 വസ്സായി എന്നിട്ടും അച്ഛൻ ഇങ്ങനെ വഴക്കു കൂടുമ്പോൾ ഇറങ്ങി പോകാൻ ആണ് തോന്നുക. ഡിഗ്രി കഴിഞ്ഞു എന്നിട്ടും അച്ഛന്റെ ചിലവിൽ അവനാകെ നിരാശ തോന്നി.

അന്ന് നന്ദു മുകളിൽ റൂമിൽ തന്നെ ഇരുന്നു" ഉണ്ണീ എന്ന് താഴെ അച്ഛൻ വിളിക്കുന്ന കേട്ടിട്ടും അവൻ അനങ്ങി ഇല്ല അദ്ദേഹം സ്റ്റെപ് കയറി മുകളിൽ എത്തി  അവന്റെ ശിരസ്സിൽ തലോടി

 "വാ ഉണ്ണീ ചോറുണ്ണാൻ നിനക്കറിയോ അച്ഛന്റെ അച്ഛൻ മുത്തശ്ശൻ നാട്ടിലെ പ്രമാണി ആയിരുന്നു വളരെ പിശുക്കനും അമ്മ മരിച്ചതോടെ പുനർ വിവാഹം ചെയ്ത അച്ഛന് എന്നെ നോക്കാൻ നേരം കിട്ടാറില്ലായിരുന്നു"

 "അദ്ദേഹം തിരക്കുകളിൽ തന്നെ ആയിരുന്നു എന്നും ,കൂടെ നല്ല പിശുക്കും അങ്ങനെ അങ്ങനെ ഞാൻ ഹൈ സ്കൂളിൽ പോകുന്ന കാലം വരെ ചെരുപ്പ് ഇട്ടില്ല കൂട്ടുകാരുടെ സഹതാപം ഒക്കെ കണ്ടു കണ്ടു അങ്ങനെ ന്ഗന്ന പാ- ദങ്ങളോടെ സ്കൂളിൽ പോയി ആ ഒരു ഓർമ്മ വരുന്നത് കൊണ്ടാണ് നിങ്ങളെ ഒക്കെയും സൂക്ഷിക്കാൻ വഴക്കു പറയുന്നത് വിട്ടു കള ഉണ്ണി "

സ്നേഹം വരുമ്പോൾ ഉണ്ണി എന്നാണ് അദ്ദേഹംഅവനെ വിളിക്കുന്നത്‌ .പിന്നീട് നന്ദുവിന്റെ സ്ഥിരമായ പിണക്കം കാരണം അദ്ദേഹം അവനു ഒരു ബിസിനസ്സ് തുടങ്ങുവാനുള്ള കാശു കൊടുക്കേണ്ടി വന്നു ലക്ഷങ്ങൾ മുടക്കുന്നതിനോട് ഭാനുവിന് തീരെ താല്പര്യം ഇല്ലായിരുന്നു മാധവേട്ടൻ പറഞ്ഞു

 "സാരമില്ല അവന്റെ ആഗ്രഹം അല്ലേ "ആ നാട്ടിലെ ഏറ്റവും മുന്തിയ ബേക്കറി എന്ന് തന്നെ പറയാം മറ്റു ബേക്കറികളെ അപേക്ഷിച്ചു വ്യത്യാസം ഉണ്ടായിരുന്നു പുതിയ തരം ഷെയ്ക്, ജിലേബികൾ പലതരം, എന്ന് വേണ്ട ആ നാട്ടുകാർ കാണാത്ത പല മധുരവും അവിടെ ഉണ്ടായിരുന്നു.
ഒരു വർഷം നന്നായി കൊണ്ടുപോയ ബിസിനസ്സ് മെല്ലെ തകർന്നു തുടങ്ങി.കൂട്ടുകാർ ഉൾപ്പെടെ പലരും കടം പറയുക  വെളിയിൽ നിന്നും എത്തിക്കുന്ന സ്വീറ്റ്സ് മതിയാകുന്ന ലാഭത്തിനു വിൽക്കാൻ നന്ദു ശ്രമിച്ചില്ല എന്നതും ഒക്കെ ഓരോ കാരണമാണ്.

 ബിസിനസ്സ് ചെയ്യു വാൻ ഒരു കഴിവ് വേണമെന്നുംസ്ഥിരം കടം പറയുന്നവരെ അകറ്റി നിർത്തണം എന്നും അവനു മനസ്സിലായി.അപ്പോഴേയ്ക്കും കാര്യങ്ങൾ കൈ വിട്ടു പോയി 

ഒന്നും അച്ഛൻ അറിയാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു
എന്നാൽ അമ്മ ഭാനു എന്തൊക്കെയോ മനസിലാക്കുന്നതു പോലെ അവനു തോന്നി 

വരവിനെക്കാൾ കൂടുതൽ ചിലവ് നന്ദുവിന് കാര്യങ്ങൾ കൈ വിട്ടു പോകുന്നത് മനസ്സിലായി. അവൻ കൂട്ടുകാരൻ അരുണിനോട് പറഞ്ഞു


 "നിനക്കറിയോ വീട്ടിൽ രണ്ടു തുള വീണ ചെരുപ്പുണ്ട് അതു സൂക്ഷിക്കുന്ന അച്ഛനോട് ലക്ഷങ്ങളുടെ കണക്കു ഞാൻ എങ്ങനെ പറയും "

"സാരമില്ല നീ വീട്ടിലേയ്ക്കു ചെല്ലു എല്ലാം ശരിയാകുമെന്നു  പറഞ്ഞ് അരുൺ അവനെ സമാധാനിപ്പിച്ചു "

വീട്ടിൽ ഇതിനകം വിവരം അറിഞ്ഞിരുന്നു തുള്ളി ഉറഞ്ഞ്  ഉമ്മറപ്പടിയിൽ അമ്മ ഭാനു ഉണ്ട്

"കാശു മുഴുവൻ കളഞ്ഞു കുളിച്ചു ഇറങ്ങി പോകുന്നുണ്ടോ നീ" അങ്ങനെ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു അവർ

അവൻ തല കുനിച്ചു അകത്തു കയറി മുറിക്കുള്ളിൽ അച്ഛനുണ്ടായിരുന്നു
അച്ഛന് മുഖം കൊടുക്കാതെ മുകളിലേക്കു  ഓടി കയറി ചെറിയ ഒരു തേങ്ങലോടെ കട്ടിലിലേയ്ക്കു കിടന്നു കണ്ണടച്ചു കിടന്ന അവന്റെ ശിരസ്സിൽ ഒരു തലോടൽ അച്ഛനാണ്
അദ്ദേഹം മെല്ലെ പറഞ്ഞു

"സാരമില്ല ഉണ്ണി ഒക്കെ മറന്നു കളയു നിന്നെക്കാൾ വലുതല്ല അച്ഛനൊന്നും "
അച്ഛൻ  ഒരു വലിയ പുസ്തകം ആണെന്ന് അവനു തോന്നി. വായിച്ചു തീർക്കാൻ ആകാത്ത സ്നേഹത്തിന്റെ വരികൾ മാത്രമുള്ള വലിയ പുസ്തകം.....

 

ശുഭ ബിജുകുമാർ