കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി

കിഫ്ബി മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് സമൻസ് അയയ്ക്കാൻ ഇ.ഡിയ്ക്ക് ഹൈക്കോടതി അനുമതി.

തോമസ് ഐസക്കിന് സമന്‍സ് അയയ്ക്കരുതെന്ന മുന്‍ ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ചുകൊണ്ടാണ് ഇന്ന് ഹൈക്കോടതി പുതിയ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇ.ഡി യോട് പറഞ്ഞിരുന്നു. പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്.

അന്വേഷണത്തിന്‍റെ പേരില്‍ ഇ.ഡി തുടര്‍ച്ചയായി സമൻസ് നല്‍കി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച്‌ തോമസ് ഐസക്കിന് പുറമെ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.